തോട്ടത്തിന് തീപിടിച്ചു.



വേനല്‍ച്ചൂടില്‍ പാലാ കടയം തെങ്ങുംതോട്ടം ഭാഗത്ത് തോട്ടത്തില്‍ അഗ്‌നിബാധ. 

പുഞ്ചക്കുന്നേല്‍ ഷിജോയുടെ കൃഷിയിടമാണ് അഗ്‌നിക്കിരയായത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് തീ പടരുന്നത് കണ്ടത്.

രണ്ട് ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ക്കാണ് അഗ്‌നി പടര്‍ന്നത്.മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍ സ്ഥലത്തെത്തി. 

 

പാലായില്‍ നിന്ന് അഗ്‌നിരക്ഷ സേനാ വിഭാഗത്തില്‍ നിന്നെത്തിയ കെ.പി. അനില്‍കുമാര്‍, ലിജുമോന്‍, വിനീത്, അനില്‍രാജ്, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീയ് അണച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments