ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണു; യുവാവിന് ദാരുണാന്ത്യം.



ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍നിന്ന് വീണു യുവാവ്‌മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ നിടുംപുറംചാലിലെ കോടന്തൂര്‍ വിന്‍സന്റാണ്(41) മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: ആകാശ്, ആഷ്ലിന്‍, ആകര്‍ശ് (മൂവരും വിദ്യാര്‍ഥികള്‍). 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments