മാണി സി കാപ്പന്‍ എം എല്‍ എ കിഴപറയാര്‍ കുടുംബാരോഗ്യ കേന്ദ്ര വികസനത്തിന് 30 ലക്ഷം അനുവദിച്ചു


മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ കിഴപറയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  അടിസ്ഥാന സൗകര്യ വികസനത്തിനും  ഈ ഹെല്‍ത്ത് പ്രോഗ്രാമിനുമായി  എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും  മാണിസി കാപ്പന്‍ 30 ലക്ഷം രൂപ അനുവദിച്ചു.

 


 

കിഴപറയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ  ഒ പി ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് വേണ്ടി  2022-23ല്‍ 95 ലക്ഷം രൂപ അനുവദിച്ച് കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടി  അടിസ്ഥാന സൗകര്യ വികസനത്തിനും  ഈ ഹെല്‍ത്ത് പ്രോഗ്രാമിനും വേണ്ടി  ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലിയുടെ നേതൃത്വത്തില്‍  എച്ച് എം സി അംഗങ്ങള്‍  എംഎല്‍എക്ക് നല്‍കിയ നിവേദനം പരിഗണിച്ചാണ് മാണിസി കാപ്പന്‍ ഇപ്പോള്‍ 30 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുള്ളത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments