ഈശ്വരചൈതന്യം ഉള്ളവര്‍ക്കു മാത്രമേ ജീവിതത്തില്‍ നന്മകള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
ഭവനരഹിതരായ ആളുകളെ പുനരധിവസിപ്പിക്കുന്നത് ഏറ്റവും പുണ്യപ്പെട്ട പ്രവര്‍ത്തിയായി കരുതണമെന്ന് അദ്ദേഹം പറഞ്ഞു. കൊഴുവനാലില്‍ എ.ജെ. തോമസ് അമ്പഴത്തിനാലും എം.എ. എബ്രാഹം മുണ്ടുപാലയ്ക്കലും ചേര്‍ന്ന് 95 സെന്റ് സ്ഥലം ഭവനരഹിര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സൗജന്യമായി വിട്ട് നല്‍കിയത് ഏറെ മാതൃകാപരമായ പ്രവര്‍ത്തിയാണെന്ന് മാര്‍ കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
കൊഴുവനാലില്‍ പാലാ ഹോം പ്രോജക്ടിലൂടെ നിര്‍മ്മിക്കുന്ന ഏഴ് വീടുകളുടെയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള അഞ്ച് വീടുകളുടെയും ശിലാസ്ഥാപനകര്‍മ്മവും ഗുണഭോക്താക്കള്‍ക്കുള്ള സ്ഥലത്തിന്റെ ആധാരം നല്‍കലും നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. യോഗത്തില്‍ കൊഴുവനാല്‍ പള്ളി വികാരി റവ. ഡോ.ജോര്‍ജ് വെട്ടുകല്ലേല്‍,
രൂപത പ്രിക്യുറേറ്റേര്‍ ഫാ. ജോസഫ് മുത്തനാട്ട്, പാലാ ഹോം പ്രോജക്ട് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി., പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റത്തില്‍, മെര്‍ലിന്‍ ജെയിംസ്, ആനീസ് കുര്യന്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി ജോണ്‍, ഷാജി ഗണപതിപ്ലാക്കല്‍, മാത്തുക്കുട്ടി വലിയപറമ്പില്‍, ജെയിംസ് കോയിപ്ര എന്നിവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34




0 Comments