ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം പുനര്‍നിര്‍മ്മിക്കന്‍ 34 ലക്ഷം രൂപാ അനുവദിച്ചു
ചേര്‍പ്പുങ്കല്‍ ചകിണി പാലത്തിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിടങ്ങൂരിലെ ഇടതുമുന്നണി നേതാക്കളായ പി എന്‍ ബിനു, കെ എസ് ജയന്‍, കിടങ്ങൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബോബി മാത്യു, എം പി ഗോപി, ചേര്‍പ്പുങ്കല്‍ വ്യാപാരി വ്യവസായി എകോപനസമിതി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ആല്‍ബിന്‍ കോയിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്കി.
നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്തു റോഡ്‌സ് ഡിവിഷനില്‍ നിന്നും 34.50 ലക്ഷം അനുവദിക്കുക യും വര്‍ക്ക് എത്രയും വേഗം ടെന്‍ഡര്‍ ചെയ്തു പണികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് നിവേദക സംഘത്തെ അറിയിച്ചു.



0 Comments