ആറ്റങ്ങളുടെയും തന്മാത്രകളുടേയും രഹസ്യങ്ങളിലേക്കുള്ള താക്കോലായി അറ്റോ ഫിസിക്‌സ് മാറി കഴിഞ്ഞെന്ന് ബാംഗ്‌ളൂര്‍ രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ പ്രഫസര്‍ ഡോ. റെജി ഫിലിപ്പ് പറഞ്ഞു.
പ്രകാശത്തിന്റെ സൂക്ഷമ സ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങള്‍ വഴി ഇലക്ട്രോണ്‍ ഡൈനാമിക്‌സ് ഗവേഷങ്ങളില്‍ സംഭാവന നല്‍കിയവര്‍ക്കുള്ള 2023-ലെ നോബേല്‍ സമ്മാനത്തെക്കുറിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഫിസിക്‌സ് വിഭാഗം നടത്തിയ ശാസ്ത്രദിന സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രോഗ്രാമിനോട് അനുബന്ധമായി അദ്ദേഹം വിദ്യര്‍ത്ഥികളുമായി ലേസര്‍ സാങ്കേതിക വിദ്യയിലെ അതിനൂതന ഗവേഷണങ്ങളെ കുറിച്ച് സംവദിച്ചു.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ഗവേഷണ അഭിരുചി വളര്‍ത്തുന്നതിനായി ഫിസിക്സ്സ് വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ ഇന്റര്‍ ഡിപ്പാര്‍ട്‌മെന്റല്‍ കണ്‍സപ്ട് പ്രസന്റേഷന്‍, ശാസ്ത്ര സിനിമാ നിരൂപണം എന്നീ മത്സരങ്ങള്‍ നടത്തി. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫ് വിതരണം ചെയ്തു.



0 Comments