ഡിവൈ എഫ് ഐ. ഇടപെട്ടു.....പിഴക് പാലം ജംഗ്ഷനിൽ കാർ ഇടിച്ച് തകർത്ത വെയിറ്റിംഗ് ഷെഡ് പുതുക്കിപ്പണിതു......



ഡി.വൈ എഫ് ഐ. ഇടപെട്ടു.....പിഴക് പാലം ജംഗ്ഷനിൽ കാർ ഇടിച്ച് തകർത്ത വെയിറ്റിംഗ് ഷെഡ് പുതുക്കിപ്പണിതു......

സ്വന്തം ലേഖകൻ
രണ്ടുമാസം മുമ്പാണ് രാത്രിയിൽ കാർ ഇടിച്ച് വെയിറ്റിംഗ് ഷെഡ് പരിപൂർണ്ണമായി തകർന്നത്. കടനാട് സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത വെയിറ്റിംഗ് ഷെഡ് ആയിരുന്നു  പിഴക് പാലം ജംഗ്ഷനിൽ ഉണ്ടായിരുന്നത് ' 
വെയിറ്റിംഗ് ഷെഡ് തകർന്നതിനെ തുടർന്ന് ബാങ്ക് സെക്രട്ടറി രാമപുരം പോലീസിൽ പരാതി നൽകുകയും കാറിൻ്റെ ഉടമയെ പോലീസ് വിളിച്ചു വരുത്തുകയും  ഉടൻ വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകാം എന്ന് കാറിന്റെ ഉടമ അറിയിക്കുകയും ചെയ്തു . എന്നാൽ  നിർമ്മാണത്തിൽ കാല താമസം വരുത്തി. 

ബാങ്ക്  അധികൃതർ വീണ്ടും പോലീസിനെ സമീപിച്ചു.  വെയിറ്റിംഗ് ഷെഡ് തകർന്നതോടെ നൂറുകണക്കിന് യാത്രക്കാർ പൊരി വെയിലത്താണ് ബസ് കാത്തിരുന്നിരുന്നത്. യാത്രക്കാരുടെ  ദുരിതം വർദ്ധിച്ചതോടെ ഡി വൈ എഫ് ഐ    രംഗത്തിറങ്ങി .

ഡിവൈഎഫ്ഐയുടെ അഭിമുഖത്തിൽ വെയിറ്റിംഗ് ഷെഡ് പുനർ നിർമ്മിക്കുന്നതിനായി അധികാരികളെ സമീപിക്കുകയും സമര പരിപാടികൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. . തുടർന്ന് അധികാരികൾ  വീണ്ടും ഇടപെട്ടു.  ഇതോടെ ഇന്നലെ  കാറിൻ്റെ ഉടമ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ച് നൽകുകയായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments