വാട്ടര്‍ ടാങ്ക് ഉദ്ഘാടനം നടത്തി


ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പൈക ഗവ. ആശുപത്രിയില്‍ അറുപതിനായിരം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 

പുതുതായി നിര്‍മ്മിച്ച ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന ചെറിയ വാട്ടര്‍ ടാങ്കിലൂടെ ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ച് ആശുപത്രിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടത്തുക അസാധ്യമായിരുന്നു. ആയതുപരിഹരിക്കുന്നതിനാണ് ആശുപത്രി കോമ്പൗണ്ടില്‍ പുതിയ ജലസംഭരണ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. 

പുതിയ ജലസംഭരണടാങ്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. 

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. 


 

എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകമ്മറ്റി ചെയര്‍പേഴ്സന്‍ പ്രേമ ബിജു, പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് ജീരകത്ത്, സിനി ജോയി, മാത്യൂസ് പെരുവനങ്ങാട്ട്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെയ്സി കട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments