വീട് കത്തി നശിച്ചു, അന്തിയുറങ്ങാനിടമില്ലാതെ ചന്ദ്രനും കുടുംബവും


കോളപ്ര ലക്ഷം വീട് കോളനിയിലെ നമ്പിശേരില്‍ ചന്ദ്രന്റെ വീട് കത്തി നശിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തീ പിടിത്തത്തില്‍ പടുതയും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച വീട് കത്തി നശിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് ചന്ദ്രന്‍ വീട്ടിലുണ്ടായിരുന്നില്ല.
പ്രദേശവാസികളെത്തിയാണ് തീ അണച്ചത്. എങ്ങനെയാണ് തീ പിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. 
തീപിടിത്തത്തില്‍ കട്ടില്‍ അടക്കമുള്ള വീട്ടുസാധനങ്ങളെല്ലാം കത്തി നശിച്ചു. അസുഖബാധിതനായ ചന്ദ്രന് ജീവിക്കാന്‍ മാര്‍ഗമൊന്നുമില്ല. പ്രദേശവാസികളുടെ സഹായത്താലാണ് ജീവിക്കുന്നത്. തീപിടിത്തത്തില്‍ കിടപ്പാടം നഷ്ടമായതോടെ എവിടെ അന്തിയുറങ്ങുമെന്ന് അറിയാതെ വിഷമത്തിലാണ് ചന്ദ്രന്‍.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments