ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിക്കുന്ന മിനിമാസ്റ്റ് ലൈറ്റിലൂടെ മീനച്ചില്‍ പഞ്ചായത്തിലെ 10,12 വാര്‍ഡിലെ 7 കേന്ദ്രങ്ങള്‍ പ്രകാശപൂരിതമാകുന്നു.
മീനച്ചില്‍ പഞ്ചായത്തിലെ പൂവരണി മഹാദേവക്ഷേത്രം, കുമ്പാനി, പൂവരണി ലക്ഷം വീട്, പച്ചാത്തോട്, കൊച്ചുകൊട്ടാരം, തഴവേലി, പാറേക്കാട്ട് ഭാഗം എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഏഴ് മിനിമാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണ ഉദ്ഘാടനം പൂവരണി മഹാദേവ ക്ഷേത്രാങ്കണത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍മ്മണോദ്ഘാടനം നിര്‍വ്വഹിച്ചു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബിജു കുമ്പളന്താനം, ബിന്ദു ശശികുമാര്‍, ജോസ് പാറേക്കാട്ട്, ശശി നെല്ലാല, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീലത ഹരിദാസ്, സുരേഷ് കല്ലേക്കുളം, ശശി പാഞ്ചജന്യം, അനില്‍ കുമാര്‍ ആനിക്കാട്, ആന്റു വടക്കേല്‍, ജയമോഹനന്‍ പരിപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.



0 Comments