ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തൊഴിലാളികളായ കമ്പംമേട്ട് സ്വദേശി രാജേന്ദ്രൻ,അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് പരിക്കേറ്റത്. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകള്‍ അറ്റുപോയി. രാജേന്ദ്രന്‍റെ കാലിനും ഗുരുതര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കാമാക്ഷി വിലാസം കോണ്ടിനെന്‍റല്‍ എസ്റ്റേറ്റില്‍ വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം. കുഴല്‍ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു ഇരുവരും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴല്‍ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുമ്പോഴായിരുന്നു അപകടം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments