കരൂർ പഞ്ചായത്തിലെ അന്ത്യാളം പി. എച്ച്. സി.ക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും എട്ടു ലക്ഷം അനുവദിച്ചു - രാജേഷ് വാളിപ്ലാക്കൽ
സ്വന്തം ലേഖകൻ
കരൂർ പഞ്ചായത്തിലെ അന്ത്യാളത്ത് പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെൻറർ കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് വിഹിതമായി എട്ടു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. സംസ്ഥാന ഗവൺമെൻറ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 8000 സ്ക്വയർ ഫീറ്റ് കെട്ടിടത്തിന് ഒരുകോടി 15 ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ്.
ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വിഹിതവും സംസ്ഥാന ഗവൺമെൻറ് ആർദ്രം പദ്ധതിയിൽ ഉള്ള ഫണ്ടും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതോടെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനം കൂടുതൽ സമയം ജനങ്ങൾക്ക് ലഭിക്കുന്നതിന് ഇടയാകും. കരൂർ പി. എച്ച് . യിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ്. പ്രസിഡൻറ് ബെന്നി മുണ്ടത്താനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർമാരായ , ലിന്റൺ ജോസഫ്, സ്മിത ഗോപാലകൃഷ്ണൻ, കുഞ്ഞുമോൻ മാടപ്പാട്ട്, ഡൊമിനി എലിപ്പുലിക്കാട്ട്, ഫ്രാൻസിസ് മൈലാടൂർ ,സജി തുമ്പനാനിക്കൽ, ജോഷി കുടിലുമറ്റം, ബേബി വട്ടക്കുന്നേൽ, അനിൽകുമാർ കരിംതുരുത്തേൽ, ആന്റോച്ചൻ തടത്തിൽ, ഡോ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments