കാപ്പാ നിയമലംഘനം : പ്രതി അറസ്റ്റില്‍.


  കുപ്രസിദ്ധ ഗുണ്ടയും  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ അയ്മനം ചർത്താലി ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ മാക്കാൻ എന്ന് വിളിക്കുന്ന സച്ചിൻ എം.എസ് ( 26)   എന്നയാളെയാണ് കാപ്പാ നിയമം ലംഘിച്ചതിന് കോട്ടയം വെസ്റ്റ്  പോലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, കുമരകം, പാലാ  എന്നീ സ്റ്റേഷനുകളിലായി അടിപിടി,കൊലപാതക ശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക  തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. 

എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ്  പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കോട്ടയത്ത് നിന്നും  പോലീസ് പിടികൂടുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ.എം, എസ്.ഐ പ്രദീപ്കുമാർ ടി.കെ, സി.പി.ഓ മാരായ ജിജി മോസസ്, സുനിൽകുമാർ, അനീഷ് പി.ശശീന്ദ്രൻ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments