പാലാ വെള്ളാപ്പാട് വനദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികളായ ബിജു ഇലവുങ്കത്തടത്തില്‍, അനീഷ് മധു, അഡ്വ. കെ.ആര്‍. ശ്രീനിവാസന്‍ എന്നിവര്‍ അറിയിച്ചു.
19 ന് രാവിലെ 6 ന് അഷ്ടദ്രവ്യ സഹിതം ഗണപതിഹോമം, 9.30 ന് ഉമാമഹേശ്വരന്‍മാര്‍ക്ക് കലശാഭിഷേകം, 11 ന് പൂമൂടല്‍, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ഭജന, 7 ന് വയലിന്‍ ഫ്യൂഷന്‍ - അപര്‍ണ ബാബുവും സംഘവും.
20 ന് രാവിലെ 9.30 ന് ഭദ്രകാളി ദേവിക്ക് കലശാഭിഷേകം, 1 ന് പ്രസാദമൂട്ട്, 12 ന് തിരുവാതിര കളി, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 7 ന് ഗാനമേള.
21 ന് രാവിലെ 8.30 ന് വിഷ്ണുപൂജ, സുബ്രഹ്മണ്യപൂജ, സര്‍പ്പപൂജ, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 7 ന് നാടോടിനൃത്തം, 7.15ന് കേരള നടനം, 7.30 ന് കൈകൊട്ടിക്കളി, 8 ന് ഡാന്‍സ്
22 ന് രാവിലെ 9 ന് ദുര്‍ഗ്ഗാഭഗവതിക്ക് കലശാഭിഷേകം, തുടര്‍ന്ന് മകം തൊഴല്‍, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് ജീവത പുറപ്പാട്, തിരുവരങ്ങില്‍ 9 ന് തിരുവാതിരകളി, 10 ന് ഭക്തിഗാനാഞ്ജലി, വൈകിട്ട് 5.30 ന് ഭക്തിഗാനലഹരി പഴയ ബസ്റ്റാന്റിലെ എതിരേല്പ് വേദിയില്‍ അരങ്ങേറും. 6 ന് ആശുപത്രി ജംഗ്ഷനിലെ എതിരേല്‍പ് വേദിയില്‍ ഭക്തിഗാനസുധ, 6.30 ന് വെള്ളാപ്പാട് ഓട്ടോ സ്റ്റാന്റിലെ എതിരേല്പ് വേദിയില്‍ സെമിക്ലാസിക്കല്‍ ഭക്തിഗാനമേള, വൈകിട്ട് 6 ന് ളാലം ക്ഷേത്രത്തില്‍ നിന്നും ജീവതയുടെ തിരിച്ചെഴുന്നള്ളത്ത്, 7 ന് പാലാ ടൗണ്‍ ബസ് സ്റ്റാന്റ് ജംഗ്ഷനില്‍ താലപ്പൊലിയോടെ എഴുന്നള്ളത്തിന് എതിരേല്പ്. ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയശേഷം വിളക്കന്‍പൊലി. തുടര്‍ന്ന് അത്താഴമൂട്ട്, ദീപാരാധന, ദീപക്കാഴ്ച.
23 ന് രാവിലെ 7.30 ന് ദുര്‍ഗ്ഗാഭഗവതിക്ക് കലശാഭിഷേകം, 8 ന് ശ്രീഭൂതബലി, 9 ന് ഇരട്ടപ്പൊങ്കാല, 12 ന് ഉച്ചപൂജ, പൂരംതൊഴല്‍, മഹാനിവേദ്യം, 1 ന് പൂരം പിറന്നാള്‍ ഊട്ട്, രാത്രി 7ന് പൂമൂടല്‍, 8 ന് പൂരം ഇടി. അന്ന് തിരുവരങ്ങില്‍ രാവിലെ 8 ന് സംഗീതസദസ്സ്, 10 ന് സോപാനസംഗീതം, 11 ന് ഓട്ടന്‍തുള്ളല്‍, 12 ന് തിരുവാതിര കളി, വൈകിട്ട് 7 ന് പാലാ രാഗമാലികയിലെ ആര്‍.എല്‍.വി. പുഷ്പാ രാജുവും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തസന്ധ്യ എന്നിവയാണ് പ്രധാന പരിപാടികള്‍.



0 Comments