മല്ലികശ്ശേരി ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ചൊവ്വാഴ്ച മുതല്‍


എസ്.എന്‍.ഡി.പി. യോഗം 4035-ാം നമ്പര്‍ മല്ലികശ്ശേരി ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവവും ശാഖാ രൂപീകരണത്തിന്റെ 25-ാമത് വാര്‍ഷികവും സംയുക്തമായി ചൊവ്വാഴ്ച മുതല്‍ 14 വരെ തീയതികളില്‍ ആഘോഷിക്കുമെന്ന് നേതാക്കളായ കെ.കെ. വാസന്‍ കുറുമാക്കല്‍, മനു കരിമുണ്ടയില്‍ എന്നിവര്‍ അറിയിച്ചു. 

തന്ത്രി ശിവനാരായണ തീര്‍ത്ഥ സ്വാമികള്‍, അജിത്ത് കലേഷ് ശാന്തികള്‍ എന്നിവര്‍ പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 

ഒന്നാം ദിവസമായ ചൊവ്വാഴ്ച രാവിലെ 5.30 ന് പള്ളിയുണര്‍ത്തല്‍, ഗുരുപൂജ, വൈകിട്ട് 5.30 ന് സര്‍വ്വൈശ്വര്യ പൂജ, തുടര്‍ന്ന് ദീപാരാധന, ദീപക്കാഴ്ച, ഗുരുപൂജ, 7 ന് തിരുവരങ്ങ് ഉദ്ഘാടനം, ഫ്യൂഷന്‍ ഡാന്‍സ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, പ്രസാദമൂട്ട്. 

രണ്ടാം ദിവസം രാവിലെ ഗുരുപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, ഗുരുപുജ, 7 ന് തിരുവാതിര കളി, 7.30 ന് കൈകൊട്ടിക്കളി, കോല്‍കളി, വിളക്കാട്ടം, 8.30 ന് ലക്ഷ്മിപ്രിയ സാബുവിന്റെ സംഗീത കച്ചേരി.



മൂന്നാം ദിവസം രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9 ന് കലശപൂജ, തുടര്‍ന്ന് കലശാഭിഷേകം, രാവിലെ 11.30 ന് നടക്കുന്ന പ്രതിഷ്ഠാദിന സമ്മേളനം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ കണ്‍വീനര്‍ ഉല്ലാസ് മതിയത്ത് മുഖ്യപ്രഭാഷണവും തന്ത്രി സ്വാമി ശിവനാരായണ തീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹപ്രഭാഷണവും നടത്തും. യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല സന്ദേശം നല്‍കും. കെ.കെ. വാസന്‍ കുറുമാക്കല്‍ അദ്ധ്യക്ഷത വഹിക്കും. മനു മോഹന്‍ സ്വാഗതവും, അശ്വതി വി.എസ്. നന്ദിയും പറയും. ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, ഗുരുപൂജ, രാത്രി 7 ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments