നാളെ മഹാശിവരാത്രി. മീനച്ചില്‍ താലൂക്കിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലെല്ലാം വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും.
പുലിയന്നൂര്‍ മഹാദേവക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, തലനാട് ജ്ഞാനേശ്വര മഹാദേവക്ഷേത്രം, പൂവരണി മഹാദേവക്ഷേത്രം, വെള്ളിലാപ്പിള്ളി ശക്തീശ്വരം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, തൃക്കയില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ വിശേഷാല്‍ പൂജകള്‍, ശിവരാത്രി പൂജ, കാവടിഘോഷയാത്ര, തൊലപ്പൊലി എതിരേല്പ് തുടങ്ങിയവ നടക്കും.
കൊടുമ്പിടി ഗുരുനാരായണ സേവാ നികേതന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9 മുതല്‍ കൊടുമ്പിടി വിശ്രാന്തി നികേതനില്‍ ശിവപ്രസാദം ശിവരാത്രി ആഘോഷം നടത്തും. ഗുരുപൂജ, ശാന്തിഹവനം, മൃത്യുഞ്ജയ മന്ത്രാര്‍ച്ചന, ശിവസ്തുതികള്‍ എന്നിവ നടക്കും. ബ്രഹ്മചാരി സൂര്യശങ്കര്‍ നേതൃത്വം നല്‍കുമെന്ന് കണ്‍വീനര്‍ ഗോപി നീറാക്കുളം അറിയിച്ചു.
പൂവരണി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം. രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകള്‍ കൂടാതെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ അഖണ്ഡനാമജപം. 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, തുടര്‍ന്ന് പൂമൂടല്‍, 7 ന് ഗാനമേള. 9.30 ന് ബാലെ, 12 ന് ശിവരാത്രി പൂജ. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രസാദമൂട്ട് ഉണ്ടായിരിക്കുമെന്ന് ദേവസ്വം ഭരണ സമിതി ട്രസ്റ്റ് പ്രസിഡന്റ് സുനില്‍ കുമാര്‍ ആനിക്കാട്ടും സെക്രട്ടറി സഞ്ജീവ് കുമാര്‍ ശ്രീഭവനും അറിയിച്ചു.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ രാവിലെ 7 മുതല്‍ വിശേഷാല്‍ പൂജകള്‍, വൈകിട്ട് 6 ന് നൃത്തവിദ്യാര്‍ത്ഥികളുടെ ചിലങ്കപൂജ, പ്രമുഖ നര്‍ത്തകി ഹെലന്‍ ആന്‍ഡ്രുവിന്റെ മഹാദേവസ്തുതി നൃത്തം എന്നിവയുണ്ട്.
ളാലം മഹാദേവക്ഷേത്രത്തില്‍ രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 10 ന് ക്ഷീരധാര, കരിക്കഭിഷേകം, 1 ന് പ്രസാദമൂട്ട്, രാത്രി 10 ന് ശിവരാത്രി പൂജ, 11 ന് വിളക്ക്.
കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, വേഴാങ്ങാനം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാല്‍ ശിവരാത്രി പൂജകള്‍ നടക്കും.
0 Comments