കടയം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു.



പാലാ കടയം സൗത്ത് ഗവ. എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികാ ഘോഷവും അദ്ധ്യാപക രക്ഷാകര്‍തൃദിനാഘോഷവും എല്‍.എസ്.എസ്. വിജയിയെ അനുമോദിക്കലും സംയുക്തമായി ഇന്നലെ നടത്തി.


പി.ടി.എ. പ്രസിഡന്റ് ജി. രണ്‍ദീപ് മീനാഭവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ വിജയികളെ അനുമോദിച്ചു. 

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ലിസിക്കുട്ടി മാത്യു, വിനയകുമാര്‍ മാനസ, കെ.ബി. ശ്രീകല, ജോളിമോള്‍ ഐസക്ക്, മിന്നു ചാള്‍സ്, ടാനിയ തോമസ്, ശ്രീനാ ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ജി. ബിന്ദു സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments