ഏഴാച്ചേരി സ്‌കൂളില്‍ ശിവരാമന്‍നായര്‍ സ്മാരക സയന്‍സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.


ഏഴാച്ചേരി ജി.വി.യു.പി.സ്‌കൂളിലെ മുന്‍ഹെഡ്മാസ്റ്ററായിരുന്ന കെ.ശിവരാമന്‍ നായര്‍ പൂതക്കുഴിയുടെ ഓര്‍മ്മയ്ക്കായി പുത്രന്‍ എസ്.ജയകൃഷ്ണന്‍ ഏര്‍പ്പെടുത്തിയ സയന്‍സ് ലൈബ്രറി ജ്യേഷ്ഠന്‍ എസ്.രാജഗോപാല്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു



കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സഫലം രാമപുരത്തിന്റെ അഭിമുഖ്യത്തില്‍നടന്നശാസ്‌ത്രോത്സവത്തില്‍ പങ്കാളിയായി ക്കൊണ്ടാണ് ജി.വി.യു.പി.സ്‌കൂളിന് പതിനായിരം രൂപയുടെപുസ്തകം സമ്മാനിച്ചത്.

റ്റി.എന്‍. സുകുമാരന്‍നായര്‍ തുമ്പയില്‍ വി.ജി.വിജയകുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൂതക്കുഴിയില്‍ ഭാസ്‌കരന്‍ നായര്‍ ശിവരാമന്‍ നായരുടെ ഫോട്ടോ അനാഛാദനം ചെയ്തു. 

സ്‌കൂള്‍ പഠനോത്സവത്തിന്റെ ഉദ്ഘാടനം ശാസ്ത്ര പരീക്ഷണത്തിലൂടെ തീയില്ലാതെ ചിരാതുകത്തിച്ചു കൊണ്ടുരാജഗോപാല്‍ നിര്‍വ്വഹിച്ചു. പ്രഭാകരന്‍ കളരിയ്ക്കല്‍, നാരായണന്‍ കാരനാട്ട്, ആര്‍. സനല്‍കുമാര്‍, എസ്.രവീന്ദ്രനാഥ്, ജോസഫ് സക്കറിയാസ് മുണ്ടയ്ക്കല്‍, ഗോപിനാഥന്‍ നായര്‍ കെ.എന്‍., രാജു, ഹെഡ്മിസ്ട്രസ് ജലജാ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments