പാലാ കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനം നാളെ



പാലാ കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനം നാളെ നടക്കും. 

ഉച്ചകഴിഞ്ഞ് 2 ന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി പാരീഷ്ഹാളില്‍ ശതാബ്ദി ആഘോഷസമാപനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ ജോസഫ് വടകര അധ്യക്ഷത വഹിക്കും.

കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ ജോര്‍ജ് പുല്ലുകാലായില്‍ അനുഗ്രഹപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. മാണി സി കാപ്പന്‍ എം എല്‍ എ പൂര്‍വ്വ അധ്യാപകരെ ആദരിക്കും. 



ശതാബ്ദി സ്മാരക സ്റ്റാമ്പിന്റെ പ്രകാശനവും ഫിലാറ്റെലിക് ക്ലബ്ബിന്റെ ഉദ്ഘാടനവും മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ നിര്‍വ്വഹിക്കും.
 
രാവിലെ 10 മുതല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജസ്റ്റിന്‍ എഫ്രേം തയ്യാറാക്കിയ പെയിന്റിംഗ് ചിത്രങ്ങളുടെ എക്‌സിബിഷന്‍ നടക്കും. മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് ഉദ്ഘാടനം ചെയ്യും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments