എലിക്കുളം പഞ്ചായത്തില്‍ പതിനഞ്ച് സ്ഥലങ്ങളില്‍ ഉയരവിളക്കുകള്‍ ഉയരും



 ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് എലിക്കുളം പഞ്ചായത്തിലെ പതിനഞ്ച് സ്ഥലങ്ങളില്‍ ഉയരവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൈക ആശുപത്രി ജംഗ്ഷനില്‍ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രേമ ബിജു, പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് ജീരകത്ത്, മാത്യൂസ് പെരുവനങ്ങാട്ട്, സിനി ജോയി എന്നിവര്‍ പ്രസംഗിച്ചു. 
എലിക്കുളം പഞ്ചായത്തിലെ പൈക ആശുപത്രി പടി, കുരുവിക്കൂട്, മഞ്ചക്കുഴി, ഉരുളിക്കുന്നം കളരിക്കല്‍ പീടിക, ഞണ്ടുപാറ പള്ളി, ഉരുളിക്കുന്നം ക്ഷേത്രം, പുലിയന്നൂര്‍ കാട് ക്ഷേത്രം, പൈക തിയേറ്റര്‍ പടി, കൈരളി ഗ്രന്ഥശാല ജംഗ്ഷന്‍, നാലാം മൈല്‍ ടേക്ക് എ ബ്രേക്ക്, എലിക്കുളം ബാങ്ക് ജംഗ്ഷന്‍, പനമറ്റം ജുമാമസ്ജിദ്, പാമ്പോലി, ടേക്ക് എ ബ്രേക്ക് ഏഴാം മൈല്‍, വില്ലേജ് ഹട്ട് അഞ്ചാം മൈല്‍ എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments