പന്ത്രണ്ട് വീടുകളുടെ ശിലാസ്ഥാപനവും ആധാരം കൈമാറലും നാളെ




പാലാ ഹോം പ്രോജക്ടിന് കൊഴുവനാല്‍ സ്വദേശികളായ എ.ജെ തോമസ് അമ്പഴത്തിനാല്‍ നല്‍കിയ 65 സെന്റ് സ്ഥലവും എം.എ ഏബ്രാഹം മുണ്ടുപാലയ്ക്കല്‍ നല്‍കിയ 30 സെന്റ് സ്ഥലവും ചേര്‍ത്ത് 95 സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന പന്ത്രണ്ട് വീടുകളുടെ ശിലാസ്ഥാപനവും പന്ത്രണ്ട് ഗുണഭോക്താക്കള്‍ക്കുള്ള വസ്തുവിന്റെ ആധാരം കൈമാറലും നാളെ വൈകുന്നേരം അഞ്ചുമണിക്ക് കൊഴുവനാല്‍ മലയിരുത്തി ഭാഗത്തുവച്ച് നടത്തപ്പെടുന്നതാണ്. 


 

പന്ത്രണ്ട് വീടുകളില്‍ ഏഴെണ്ണം പാലാ ഹോം പ്രോജക്ട് മുഖേനയും അഞ്ചെണ്ണം ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്നേഹദീപം ഭവനപദ്ധതിയിലുമാണ് നിര്‍മ്മിക്കുന്നത്. 

ആധാരം കൈമറാലും വീടുകളുടെ ശിലാസ്ഥാപന കര്‍മ്മവും പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കുന്നതാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments