തേനീച്ചയെ ഓടിക്കാന്‍ തീയിട്ടു. റബര്‍തോട്ടത്തിന് തീപിടിച്ചു... തേനീച്ചയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരിക്ക്


പൂഞ്ഞാറില്‍ പെരുംതേനീച്ചയെ ഓടിക്കാന്‍ പുകയ്ക്കുന്നതിനിടെ റബര്‍ തോട്ടത്തിന് തീപിടിച്ചു. തേനീച്ചയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് പൂഞ്ഞാര്‍ വളതൂക്കിന് സമീപം വാഴേക്കാട് ഭാഗത്തായിരുന്നു സംഭവം. 

പുല്ലുവെട്ടുന്നതിനിടെയാണ് മരത്തിലുണ്ടായിരുന്ന പെരുംതേനീച്ചയുടെ കൂടിളകിയത്. ഈച്ചയെ തുരത്താനായി പുല്ലുകൂട്ടിയിട്ട് പുകച്ചെങ്കിലും ഈച്ചയുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.സ്ഥലത്തുണ്ടായിരുന്ന 2 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളായ മാത്യൂസ്, ബോസ്, സതീശന്‍ എന്നിവര്‍ക്കുമാണ് കുത്തേറ്റത്. വിവിരം അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments