കേരള കൗമുദിയുടെ വനിതാ ദിനാഘോഷവും പ്രമുഖരെ ആദരിക്കലും നാളെ



കേരള കൗമുദി കോട്ടയം യൂണിറ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷവും വിവിധ മേഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കലും നാളെ 2 ന് കോട്ടയം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രമുഖ വനിതകളായ ഹെലന്‍ ആന്‍ഡ്രു (നൃത്തം), ഡോ. ഷാന്‍സി റെജി (ആതുരശുശ്രൂഷ), ടി.പി. ലളിത പെരുമ്പടവം (മികച്ച അധ്യാപിക, സമുദായ പ്രവര്‍ത്തനം), എസ്. ശ്രീകുമാരി (വിദ്യാഭ്യാസം), മിനര്‍വ മോഹന്‍ (പൊതുപ്രവര്‍ത്തക), അംബിക സുകുമാരന്‍ (മികച്ച ജനപ്രതിനിധി) എന്നിവരെ മന്ത്രി ആദരിക്കും. 


കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായിരിക്കും. കോട്ടയം എ.ഡി.എം. ബീന പി. ആനന്ദ് വനിതാദിന സന്ദേശം നല്കും. നര്‍ത്തകി ഹെലന്‍ ആന്‍ഡ്രു നൃത്തം അവതരിപ്പിക്കും. കേരള കൗമുദി പ്രത്യേക ലേഖകന്‍ വി. ജയകുമാര്‍ സ്വാഗതവും ബ്യൂറോ ചീഫ് രാഹുല്‍ ചന്ദ്രശേഖര്‍ നന്ദിയും പറയും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments