സാംസ്‌കാരിക ധ്വംസനത്തിനെതിരെയും സാമൂഹ്യ നീതി, സര്‍ക്കാറില്‍ നിന്ന് ക്ഷേത്രഭരണം മോചിപ്പിക്കുക എന്നീ അവശ്യങ്ങളും ഉന്നയിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഹിന്ദു അവകാശ മുന്നേറ്റ യാത്ര'യുടെ ഭാഗമായി മീനച്ചില്‍ താലൂക്ക് തല ഉദ്ഘാടനം രാമപുരം അമ്പലം ജംഗ്ഷനില്‍ തിങ്കളാഴ്ച നടന്നു.
'അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദന മഹാരാജ് ജാഥയുടെ സാരഥി താലൂക്ക് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി. മുരളീധരന്‍ അധ്യക്ഷനായി . ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ജി.ശിവ9 മുഖ്യ പ്രഭാഷണം നടത്തി.രാഷ്ട്രീയ സ്വയംസേവക സംഘം പൊന്‍കുന്നം സംഘ ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി.എന്‍. ആദിത്യന്‍,പി.പി.നിര്‍മ്മലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാര്‍,മുരളീധരന്‍, വൈസ് പ്രസിഡണ്ട് രമേശ് ആര്‍.നായര്‍, ജനറല്‍ സെക്രട്ടറി രാജേഷ് തെക്കേ നാഗത്തുങ്കല്‍ എന്നിവര്‍ ജാഥാ സാരഥിയെ സ്വീകരിച്ചു.
മഹിള ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ അനിതാ ജനാര്‍ദ്ദനന്‍, മഹിള ഐക്യവേദി ജില്ല ജനറല്‍സെക്രട്ടറി സിന്ധുജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിമാരായ കൃഷ്ണകുമാര്‍, ജയചന്ദ്രന്‍ താലൂക്ക് ഖജാന്‍ജി സന്തോഷ് പി, വൈസ് പ്രസിഡന്റ് വി. എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



0 Comments