കടപ്പാട്ടൂർ ഉത്സവം ക്ഷേത്രനഗരി ഉത്സവത്തിനായുള്ള ഒരുക്കത്തിൽ തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു, തിരുവുത്സവത്തിനുള്ള ഭക്തജനങ്ങളുടെ എണ്ണ സമർപ്പണത്തിനും തുടക്കമായി.


കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ 2024ലെ തിരുവുത്സവം ഏപ്രിൽ 9ന് കൊടിയേറി 16ന് ആറാട്ടോടെ  സമാപിക്കും തിരുവുത്സവ നോട്ടീസ് പ്രകാശനം ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന  ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് സി. പി.ചന്ദ്രൻ നായർ നിർവഹിച്ചു. 
തിരുവുത്സവത്തിന്റെ  ഭാഗമായുള്ള ഭക്തജനങ്ങളുടെ എണ്ണ സമർപ്പണം  മിനച്ചില്‍ താലൂക്ക് എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ് പി. എസ്.ഷാജികുമാർ  ആദ്യ സമർപ്പണം നടത്തിയത്തോടെ തുടക്കമായി

 ചടങ്ങിൽ ക്ഷേത്രം മേൽശാന്തി കണ്ണൻ പോറ്റി, സെക്രട്ടറി വി.എസ്.ശശികുമാർ ,  ഖജാൻജി സാജൻ ജി ഇടച്ചേരിൽ, വൈസ് പ്രസിഡണ്ട് വേണുഗോപാൽ വണ്ടാനത്ത്, വിനിൽ വി നായർ,
സുരേഷ് പൊളവനാൽ, ഗോപാലകൃഷ്ണൻ നായർ, മുരളി , ദീപു  ആർ നായർഎന്നിവർ പങ്കെടുത്തു. കടപ്പാട്ടൂർ ക്ഷേത്ര ഉത്സവത്തിന് ഏപ്രിൽ 16ന് നടക്കുന്ന ആറാട്ടോടെ പരിസമാപ്തിയാകും. ആറാട്ട് ദിനം വരെ ഭക്തർക്ക് എണ്ണ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments