ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്‌ളാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂര്‍ പഞ്ചായത്തിലെ അന്തീനാട് അമ്പലം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു.
അന്തിനാട് അമ്പലത്തിലേക്ക് അടക്കം ധാരാളം ആളുകള്‍ വെയിലും മഴയുമേറ്റാണ് ബസ് കാത്തുനിന്നിരുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം വന്നതോടെ ഇതിന് പരിഹാരം ആയിരിക്കുകയാണ്. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യാ രാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്‌ളാക്കല്‍ ബസ് കാത്തിരിക്കുക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കുര്യാച്ചന്‍ പ്ലാത്തോട്ടം, എം.പി രാമകൃഷ്ണന്‍ നായര്‍, ഷാജി വട്ടകുന്നേല്‍, ബാബു കാവുകാട്ട്, ഡോ. ബിനീഷ് ചാലില്‍, സാംകുമാര്‍ കൊല്ലപ്പള്ളില്‍, സുരേന്ദ്രന്‍, സിജോ പ്ലാത്തോട്ടം, ജോയി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. കയ്യൂര്‍ ,കൊല്ലപ്പള്ളി ജംഗ്ഷനുകളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അറിയിച്ചു .



0 Comments