109 വര്‍ഷം പഴക്കമുള്ള പാലാ വിദ്യാഭ്യാസ ജില്ലയിലെ വളളിച്ചിറ ചെറുകര സെന്റ് ആന്റണീസ് യു.പി. സ്‌കൂളിന് നവീന സൗകര്യങ്ങളോടെയുള്ള ബഹുനില മന്ദിര നിര്‍മ്മാണം പൂര്‍ത്തിയായി.
കോട്ടയം രൂപതാ എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂള്‍ 1915 ലാണ് സ്ഥാപിതമാകുന്നത്. ചെറുകര സെന്റ് മേരീസ് ഇടവക സമൂഹത്തിന്റെയും സുമനസ്സുകളുടേയും സഹായത്തോടെ രണ്ട് കോടിയോളം രൂപ ചിലവഴിച്ചാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്. 10 ഡിജിറ്റല്‍ ക്ലാസ്സ് മുറികളും, കംപ്യൂട്ടര്‍ ലാബും, ലൈബ്രറിയും, മിനി ഓഡിറ്റോറിയവും ഉള്‍പ്പെടെ പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് പുതിയ മന്ദിരത്തിനുള്ളത്. സ്‌കൂളിന്റെ 109-ാംമത് വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും ഞായറാഴ്ച വൈകുന്നേരം 5.30 ന് നടക്കും. ആശീര്‍വാദകര്‍മ്മം കോട്ടയം അതി രൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും.
6 ന് ജോസ് കെ. മാണി എം പി സ്‌ക്കൂള്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടന്‍ എംപി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേറ്റ് മാനേജര്‍ റവ: ഡോ: തോമസ് പുതിയകുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണവും ലോഗോ പ്രകാശനവും നടത്തും. സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം മാണി സി. കാപ്പന്‍ എം എല്‍എ നിര്‍വഹിക്കും.
ചെറുകര സ്‌കൂള്‍ സ്മാര്‍ട്ടാക്കുവാന്‍ ജനപ്രതിനിധികളുടെ സഹായം
നവീന സൗകര്യങ്ങളോടെ നിര്‍മ്മിച്ച ചെറുകര സെ. ആന്റണീസ് സ്‌കൂള്‍ സ്മാര്‍ട്ടാക്കുവാന്‍ ജനനേതാക്കളുടെ കൈയ്യയച്ചുള്ള സഹായം. സ്‌കൂളിന് ബസ് വാങ്ങുവാന്‍ തോമസ് ചാഴികാടന്‍ എം.പി 18 ലക്ഷം രൂപയും കംമ്പ്യൂട്ടര്‍ ലാബിന് ജോസ്.കെ.മാണി എം .പിയും ടോയ് ലറ്റ് ബ്ലോക്കിനായി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ 12.50 ലക്ഷം രൂപയുമാണ് സമ്മാനിച്ചത് എന്ന് സ്‌കൂള്‍ മാനേജര്‍ ഫാ.ബെന്നി കന്നു വെട്ടിയേല്‍, ഹെഡ്മിസ്ട്രസ്സ് ബിന്‍സി ജോസഫ്, കണ്‍വീനര്‍ ചാക്കോ താന്നിയാനിക്കല്‍ എന്നിവര്‍ പറഞ്ഞു.



0 Comments