മുടിദാനവുമായി വനിത ദിനാഘോഷം.




പാലാ  രൂപത എസ്.എം.വൈ.എം.സമിതിയും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി  അന്തരാഷ്ട്ര വനിത ദിനം ആചരിച്ചു. 

മരങ്ങാട്ടുപ്പിള്ളി സെന്റ് തോമസ് പള്ളി  പാരിഷ് ഹാളില്‍ വച്ചു നടന്ന വനിതാ ദിന സമ്മേളനം സാമൂഹ്യ പ്രവര്‍ത്തക  നിഷ ജോസ് കെ മാണി  ഉദ്ഘാടനം ചെയ്തു. മുടി ദാനം ചെയ്യാന്‍ സന്നദ്ധയായ അനീറ്റ ജോണിന്റെ മുടി സ്വീകരിച്ചു കൊണ്ടാണ് സാമൂഹ്യ മുടി ദാനം ചെയ്യല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

 

തിരുവനന്ദപുരം മേജര്‍ അതിരൂപത എം.സി.വൈ.എം പ്രസിഡന്റ് രഞ്ജിത ആര്‍ മുഖ്യപ്രഭാഷണം നടത്തി.  മോട്ടിവേഷന്‍ വാഗ്മി കുമാരി ലിനറ്റ് മരിയ. കെ. താമരശ്ശേരി, പി.എസ്.ഡബ്‌ളിയു.എസ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ മെര്‍ലി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാരിത്താസ് ഇന്‍ഡ്യയുടെ ആശാകിരണം ക്യാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായാണ് വനിതാ ദിനത്തില്‍ മുടി ദാനം സംഘടിപ്പിച്ചത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments