അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷി അനുസ്മരണ സമ്മേളനം കിടങ്ങൂരില്‍ നടന്നു.



അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷി അനുസ്മരണ സമ്മേളനം കിടങ്ങൂരില്‍ നടന്നു. 

മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ലാഗിന്റെ സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിചെക്കന്‍ ഉദ്ഘാടനം ചെയ്തു.

സ്വതന്ത്ര ജനാധിപത്യ മതേതര റിപ്പബ്ലിക് എന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കി മത രാഷ്ട്രമാക്കി രാജ്യത്തെ മാറ്റാനുള്ള ഗൂഢ ശ്രമങ്ങളാണ് നരേന്ദ്രമോദി ഭരണത്തിലൂടെ അരങ്ങേറുന്നത്. 2014ല്‍ 55 ലക്ഷം കോടി രൂപ കടം ഉണ്ടായിരുന്ന രാജ്യം 205 ലക്ഷം കോടി രൂപ കടബാധ്യതയിലേക്ക് തള്ളിവിട്ട ഭരണമാണ് കഴിഞ്ഞ 10 വര്‍ഷം ഉണ്ടായത്. 

 

പട്ടിണി സൂചികയില്‍ 125 രാജ്യങ്ങളില്‍ 111 സ്ഥാനവും പ്രതിശിക്ഷ വരുമാനത്തിന്റെ കാര്യത്തില്‍ 139 ആം സ്ഥാനത്തേക്കും രാജ്യത്തെ വലിച്ചെറിഞ്ഞതിനുശേഷം ആണ് വികസിത ഭാരതത്തെ കുറിച്ചുള്ള പ്രചാരണങ്ങള്‍ കെട്ടഴിച്ചുവിടുന്നത്. കോര്‍പ്പറേറ്റീവ് വല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവുമാണ് മോഡി സര്‍ക്കാരിന്റെ മുഖമുദ്ര എന്നും പി സി ഉണ്ണി ചെക്കന്‍ പറഞ്ഞു.

സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം കെ ദിലീപ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി ടി കെ നാണപ്പന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി സി എസ് രാജു സംസ്ഥാന നേതാക്കളായ കെ ഐ ജോസഫ് ബാബു മഞ്ഞളൂര്‍ തുടങ്ങിയവര്‍ സംസാരിക്കുകയും ചെയ്തു. സരിന്‍ ശശി കൃതജ്ഞത പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments