മഴയും വൈദ്യുതി തടസ്സവും മറയാക്കി മോഷ്ടാക്കൾ കിടങ്ങൂരിൽ വിലസുന്നു. കിടങ്ങൂർ സൗത്ത് മേഖലയിൽ മാന്താടി, ചന്തക്കവല, ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കടകളിൽ മോഷണം നടന്നത്.
ഒരാഴ്ച്ചക്കുള്ളിൽ മൂന്ന് ദിവസങ്ങൾ കടകളിൽ നിന്ന് പണം കവർന്നു. താഴ് പൊളിച്ച് കടയ്ക്കുള്ളിൽ കയറി കിട്ടുന്ന പണവും താഴും കള്ളന്മാർ കൊണ്ട് പോകുന്നു. ബുധനാഴ്ച രാത്രി ആയിരുന്നു മോഷണം എന്ന് സംശയിക്കുന്നു.
വ്യാഴാഴ്ച രാവിലെ ഓഫീസിൽ ജീവനക്കാരി എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിയുന്നത്.ഭാരതീയ വിദ്യാമന്ദിരം സ്ക്കൂളിൽ ഓഫീസിൻ്റെ താഴ് പൊളിച്ച് അയ്യായിരം രൂപ മോഷ്ടിച്ചു. ഇവിടെ കിടങ്ങൂർ പോലീസിൻ്റെ നേതൃത്വത്തിൽ ഡോഗ് സ്ക്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.മൂന്ന് മാസങ്ങൾക്ക് മുൻപും സ്കൂളിൽ മോഷണം നടന്നിരുന്നു. പോലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments