മേവിട വില്ലേജ് ഓഫീസ് വെള്ളത്തിൽ..... വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനവും ജീവനക്കാരും മുട്ടോളം വെള്ളത്തിൽ....


മേവിട വില്ലേജ് ഓഫീസ് വെള്ളത്തിൽ..... വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനവും  ജീവനക്കാരും മുട്ടോളം വെള്ളത്തിൽ....

 നിരവധി ആളുകൾ പലആവശ്യങ്ങൾക്കായി എത്തുന്ന മീനച്ചിൽ വില്ലേജ് ഓഫീസ് വെള്ളം കയറുന്നത് മൂലം പ്രവർത്തനം തടസ്സപ്പെടുന്നു. 
കഴിഞ്ഞ 28 നും കഴിഞ്ഞ ദിവസവും പെയ്ത മഴയിലും  വില്ലേജ് ഓഫിസിന്റെ സമീപത്തുകൂടി ഒഴുകുന്ന തോട് നിറഞ്ഞു വില്ലേജ് ഓഫീസിൽ വെള്ളം കയറി. കനത്ത മഴ പെയ്താൽ ഓഫീസിൽ വെള്ളം കയറുന്നത് പതിവാണ്. ഇതുമൂലം വില്ലേജ് ഓഫീസിലെ ജീവനക്കാർക്കും അവരുടെ ജോലി ചെയ്യുന്നതിനും കഴിയുന്നില്ല. 
പല   സ്ഥലങ്ങളിൽ നിന്നും  വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. 
വില്ലേജ് ഓഫീസ്ഇരിക്കുന്ന  35 സെന്റോളം സ്ഥലം റവന്യൂ ഭൂമിയാണ്.ഇവിടെ ഉയരത്തിൽ കെട്ടിടം പണിത് താഴെ പാർക്കിംങ്ങ് സ്വകാര്യത്തോടെ സ്മാർട്ട്  വില്ലേജ് ഓഫീസ്  പണിത് ആളുകളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് സിപിഐ കൊഴുവനാൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments