ഈരാറ്റുപേട്ട നഗരസഭയുടെ വൈസ് ചെയർപേഴ്സനായി ഫാത്തിമ അൻസറിനെ തെരഞ്ഞെടുത്തു. 16 വോട്ടുകൾ നേടിയാണ് ഫാത്തിമ അൻസർ തെരഞ്ഞെടുക്കപ്പെട്ടത്.
എൽഡിഎഫിന്റെ ഷാജിത വെളിയത്ത് (10) എസ്ഡിപിഐയുടെ സജ്മി ശിഹാസ് (3) എന്നിവരും മത്സരരംഗത്ത് ഉണ്ടായിരുന്നു.
നഗരസഭയിലെ ആനിപ്പടി ഡിവിഷനിൽനിന്ന് കോൺഗ്രസ് പ്രതിനിധിയായാണ് ഫാത്തിമ അൻസർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ മുനിസിപ്പൽ കൗൺസിലറായിരുന്നിട്ടുണ്ട്.




0 Comments