യുവാവിനെ ആക്രമിച്ച കേസിൽ ഒരാള്‍ അറസ്റ്റിൽ.


 യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി മുട്ടം ഭാഗത്ത് പാട്ടവേലയ്ക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ബിനു പി.തമ്പി (41) എന്നയാളെയാണ് ചിങ്ങവനം   പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, യുവാവും  കഴിഞ്ഞ ദിവസം വൈകിട്ട് 7:30 മണിയോടുകൂടി ദിവാന്‍ കവല ഭാഗത്തുള്ള വീട്ടില്‍

 ഒരുമിച്ചിരുന്ന സമയം യുവാവിനെ ബിനു കളിയാക്കുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലുള്ള വിരോധംമൂലം ബിനു യുവാവിനെ മർദ്ദിക്കുകയും, കമ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ

 തുടർന്ന് ചിങ്ങവനം  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്. ആർ, എസ്.ഐ സജീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34  

Post a Comment

0 Comments