സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; ഒരാള്‍കൂടി അറസ്റ്റില്‍


ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ഡല്‍ഹി സ്വദേശിയെ അറസ്റ്റ് ചെയ്തു. ദില്ലി ജാമിയ നഗര്‍ സ്വദേശിയായ അര്‍ഹം സിദ്ധീഖി (34)യെയാണ് ദില്ലിയിലെത്തി നൂല്‍പ്പുഴ പോലീസ് പിടികൂടിയത്.ഈ കേസില്‍ മുഖ്യപ്രതിയായ കണ്ണൂര്‍ തലശേരി പാറാല്‍ സ്വദേശിയായ ബദരിയ മന്‍സില്‍ പി.പി. സമീറി(46)നെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്

 നടപടി.പിടിയിലായ അര്‍ഹം സിദ്ദീഖിയും സമീറും ചേര്‍ന്ന് തട്ടിപ്പ് ആസൂത്രണം ചെയ്‌തെന്നാണ് കരുതുന്നത്. അര്‍ഹം സിദ്ധീഖിയുടെ അക്കൗണ്ടിലേക്കാണ് യുവതിയെ കൊണ്ട് സമീര്‍ പണം അയപ്പിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് രേഖകളും വിനിമയം നടത്തിയ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അര്‍ഹം സിദ്ധീഖിയെ പിടികൂടിയത്.2023 മെയ്, ജൂണ്‍ മാസങ്ങളിലാണ്

 സംഭവം. ഖത്തറില്‍ ജോലി ചെയ്ത് വരുന്ന യുവതിയുടെ ഭര്‍ത്താവിന് മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്താണ് സമീര്‍ കബളിപ്പിച്ചത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററാണെന്ന്
 വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണകളായി രണ്ട് ലക്ഷം രൂപയാണ് ഓണ്‍ലൈനായി അര്‍ഹം സിദ്ധീഖിയുടെ അക്കൌണ്ടിലേക്ക് അയപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments