പൂവരണി - വിളക്കുംമരുത് ജംഗ്ഷനില്‍ അപകടങ്ങള്‍ ഒഴിവാക്കേണ്ട .... കണ്ട് മടുത്ത വ്യാപാരികളും രംഗത്തിറങ്ങുന്നു




പൂവരണി  വിളക്കും മരുത് കവലയിലെ തുടര്‍ അപകടങ്ങള്‍ അധികാരികളുടെ കണ്ണില്‍പ്പെടുന്നില്ലേ ...? അപകടങ്ങളെല്ലാം കണ്ടുമടുക്കുകയാണ് ഇവിടുത്തെ വ്യാപാരികളും നാട്ടുകാരും.


പാലാ - പൊന്‍കുന്നം റോഡില്‍ പൂവരണി വിളക്കുംമരുത് കവലയില്‍ ഉണ്ടാകുന്ന വാഹന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് റോഡ് സുരക്ഷ ഉറപ്പ് വരു ത്തുന്നതിന് അടിയന്തിരനടപടികള്‍ ഉണ്ടാകണമെന്ന് പൂവരണി വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം ആവശ്യപ്പെടുന്നു. 

ഇക്കാര്യത്തിനായി മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതിക്കും പൊതുമരാമത്ത് വകുപ്പിനും മറ്റ് ഉന്നത അധികരികള്‍ക്കും നിവേദനം നല്‍കുവാനുള്ള നീക്കത്തിലാണ് വ്യാപാരി സമൂഹം. 

അടുത്ത കാലത്തായി ഇവിടെ  നാല്  വാഹന അപകടങ്ങളുണ്ടായി.  ഇതില്‍ രണ്ട് പേര്‍ മരണമടഞ്ഞു. നാലുപേര്‍ക്ക്  ഗുരുതര പരിക്കുകളുണ്ടായി. 



നാലു വാര്‍ഡുകള്‍ ഒരുമിക്കുന്ന വിളക്കുംമരുത് കവല

വിളക്കുംമരുത് ജംഗ്ഷന്‍ മീനച്ചില്‍ പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ ഒന്നിക്കുന്ന സ്ഥലമാണ്. പാല - പൊന്‍കുന്നം മെയിന്‍ റോഡില്‍ നിന്ന് നാല് വശത്തേക്കും റോഡുകള്‍ തിരിയുന്നു. പാലാക്കാട് ഭാഗത്തേയ്ക്കും കൊഴുവനാല്‍ ഭാഗത്തേയ്ക്കും ഉള്ള റോഡുകള്‍ തിരിയുന്നത് ഈ കവലയില്‍ നിന്നാണ്. ഈ ജംഗ്ഷനില്‍ നിന്ന് മെയിന്‍ റോഡില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ മുമ്പിലായി പൂവരണി ഗവ. യുപി സ്‌കൂളും ഇരുനൂറ് മീറ്റര്‍ പുറകിലായി ജര്‍മ്മന്‍ഭാഷാ അക്കാദമിയുമുണ്ട്. 

ദിവസേന നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വഴിയാത്രക്കാരും വന്ന് പോകുന്ന ഈ ജംഗ്ഷനില്‍ പാലാ - പൊന്‍കുന്നം ഹൈവേയില്‍ കൂടി വരുന്ന വാഹനങ്ങളുടെ അമിതവേഗതയും അപകടകള്‍ക്ക് കാരണമാകുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. 

ആഴ്ചയില്‍ ഒന്നിലധികം അപകടങ്ങള്‍ ഉണ്ടാവുകയാണ് .



റംബിള്‍ സ്ട്രിപ്പ് സ്ഥാപിക്കണം

 മെയിന്‍ റോഡിലൂടെയുള്ള വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി വിളക്കുംമരുത് ജംഗ്ഷന് നൂറ് മീറ്റര്‍ മുമ്പിലും നൂറ് മീറ്റര്‍ പിമ്പിലുമായി വാഹനങ്ങളുടെ സ്പിഡ് കുറക്കുന്നതിനുള്ള റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും  പ്രധാന ആവശ്യം.


 

വ്യാപാരി വ്യവസായി ഏകോപനസമിതി പൂവരണി യൂണിറ്റ് പ്രസിഡന്റ് ഷൈജു വാതല്ലൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് ജനറന്‍ സെക്രട്ടറി പോള്‍ പൂവത്താനി, ജോര്‍ജ് ഞാവള്ളിക്കുന്നേല്‍, ബിജു താഴത്തുകുന്നേല്‍, ജോസ് തണ്ണിപ്പാറ, ജോണ്‍ തൈയ്യില്‍ രാജേഷ് വാര്യവീട്ടില്‍, റ്റോമി മുളങ്ങാശേരി സജി ആലപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments