നവീകരിച്ച മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫിസ്സിന്റെ ഉദ്ഘാടനം നാളെ



ആധുനിക സൗകര്യത്തോടെ നവീകരിച്ച മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

മാണി സി കാപ്പന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ദക്ഷിണ മേഖല ഡെപ്യുട്ടി റേഷനിങ് കണ്‍ട്രോളര്‍ സി വി മോഹന്‍ കുമാര്‍ സ്വാഗതം ആശംസിക്കും. അഡ്വ.  ഫ്രാന്‍സിസ് ജോര്‍ജ് എം പി മുഖ്യാതിഥി ആയിരിക്കും. ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നടത്തും. 
 

പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍, സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, കൗണ്‍സിലര്‍ ബിജി ജോജോ, സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, യു.ഡി.എഫ്. ചെയര്‍മാന്‍ പ്രൊഫ. സതീഷ് ചൊള്ളാനി, കേരള കോണ്‍ഗ്രസ്സ് (എം) മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, എന്‍ സി പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂര്‍, ജനതദള്‍ മണ്ഡലം പ്രസിഡന്റ് കെ എസ് രമേശ് ബാബു, കേരള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, ബിജെപി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി തുടങ്ങിയവര്‍ ആശംസകള്‍ നേരും. ജില്ല സപ്ലൈ ഓഫീസര്‍ ഷൈനി പി കെ നന്ദി പറയും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments