എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.


വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നിനത്തിൽപ്പെട്ട   എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ  തോട്ടിപ്പറമ്പിൽ വീട്ടിൽ മാത്യു എബ്രഹാം (35) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ ഭാഗത്ത്  മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്  ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി ഇയാളെ പിടികൂടുന്നത്. പരിശോധനയിൽ ഇയാളിൽ നിന്നും 1.71 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു.ഏറ്റുമാനൂർ സ്റ്റേഷൻ എസ്. എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ അഖിൽദേവ്, മനോജ്, എ.എസ്.ഐ സജി,സി.പി.ഓ മാരായ ജ്യോതി കൃഷ്ണൻ, വിനീഷ് കെ.യു, ജോസ്, ബാലഗോപാൽ, ഡെന്നി, അജിത്ത്.എം.വിജയൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments