വേനല്‍ കനക്കുന്നു; ഇടുക്കി ജില്ലയിലെങ്ങും തീപിടിത്തം വ്യാപകം


ശക്തമായ വേനലിന്റെ സൂചന നല്‍കി ചൂട് കടുത്തതോടെ ജില്ലയിലെങ്ങും തീപിടിത്തം വ്യാപകമായി. ഇടുക്കി ജില്ലയിലെ അഗ്‌നിരക്ഷാ നിലയങ്ങളിലെ കണക്കുകള്‍ പ്രകാരം ഓരോ ഫയര്‍ യൂണിറ്റിന് കീഴിലും പ്രതിദിനം രണ്ടു തീപിടിത്തമെങ്കിലും ഉണ്ടാകാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോട്ടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുന്‍ വര്‍ഷങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ തോതില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.


 ഹെക്ടര്‍ കണക്കിന് വനമേഖലയും കൃഷി സ്ഥലങ്ങളും വസ്തു വകകളുമാണ് ഓരോ വേനലിലും കത്തിനശിക്കുന്നത്. വനമേഖല കഴിഞ്ഞാല്‍ ജില്ലയില്‍ റബര്‍ തോട്ടങ്ങളിലാണു കൂടുതലും തീപിടിത്തങ്ങള്‍ ഉണ്ടാകുന്നത്. 


തോട്ടങ്ങളില്‍ പൈനാപ്പിള്‍ കൃഷിക്കുശേഷം കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളില്‍ തീപിടിത്തമുണ്ടായി റബര്‍ത്തൈകള്‍ക്ക് പൊള്ളലേറ്റ് കനത്ത നാശനഷ്ടം സംഭവിക്കാറുണ്ട്. സ്വന്തം തോട്ടങ്ങളില്‍ ഫയര്‍ലൈന്‍ നിര്‍മിച്ച് സുരക്ഷ ഒരുക്കുന്നത് ഒരു പരിധിവരെ സഹായകമാണെന്ന് അഗ്‌നിരക്ഷാ സേന മുന്നറിയിപ്പ് നല്‍കുന്നു. 


ഇതുകൂടാതെ വേനല്‍ക്കാലത്ത് ശക്തമായ കാറ്റ് ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ ഇലക്ട്രിക്ക് ലൈനുകള്‍ കൂട്ടിമുട്ടി തീപ്പൊരി വീണും തീപിടിത്തം ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യമുണ്ടെങ്കില്‍ അധികൃതരുമായി ബന്ധപ്പെട്ട് ഒഴിവാക്കണം



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments