ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവും വെളിച്ചവുമായിട്ടുള്ളത് ഗുരുദേവ സന്ദേശങ്ങളും ജീവിതവുമാണെന്ന് എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു.
ഏഴാച്ചേരി 158-ാം നമ്പര്‍ എസ്.എന്‍.ഡി.പി. യോഗം ശാഖയിലെ ഗുരുമന്ദിരത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പെരികിനാലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ സംസ്‌കാരം രൂപപ്പെടുത്തിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ അനീഷ് പുല്ലുവേലില്‍, സാബു പിഴക്, വനിതാസംഘം യൂണിയന്‍ കണ്‍വീനര്‍ സംഗീത അരുണ്‍, സുധ തങ്കപ്പന്‍, ശോഭന സോമന്‍, റ്റി.കെ. വാരിജാക്ഷാന്‍, പി.ഡി. സജി, സാബു ജി., സിന്ധു സാബു പിഴക്, സുജാത തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശാഖാ സെക്രട്ടറി കെ.ആര്‍. ദിവാകരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എസ്. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
രാവിലെ ക്ഷേത്രത്തില്‍ കെ.ബി. ശിവരാമന്‍ തന്ത്രി, വിപിന്‍ദാസ് ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ ഗണപതിഹോമം, ഗുരുപൂജ, കലശം എന്നിവ നടന്നു. സമൂഹപ്രാര്‍ത്ഥനയുമുണ്ടായിരുന്നു. മോനിപ്പള്ളി കെ.എസ്. ജയപ്രകാശിന്റെ പ്രഭാഷണം ഉണ്ടായിരുന്നു. വൈകിട്ട് പി.കെ. ശിവദാസ് പാലറയുടെ വസതിയില്‍ നിന്ന് ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം വിശേഷാല്‍ ദീപാരാധന, അന്നദാനം, തിരുവാതിരകളി, നൃത്തനാടകം എന്നിവയും നടന്നു. പരിപാടികള്‍ക്ക് പി.ആര്‍. പ്രകാശ്, കെ.ആര്‍. ദിവാകരന്‍, റ്റി.എസ്. രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എല്ലാ വീട്ടിലും കേരള കൗമുദി വരുത്തണം, കാമ്പയിനുമായി മീനച്ചില്‍ യൂണിയന്‍ നേതാക്കള്‍
പാലാ: എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന് കീഴിലുള്ള മുഴുവന്‍ കുടുംബങ്ങളും കേരള കൗമുദിയുടെ വരിക്കാരാകണമെന്നും ഇതിനായുള്ള കാമ്പയിന്‍ ശാഖാ തലങ്ങളില്‍ നടത്തുമെന്നും മീനച്ചില്‍ യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ്, സജീവ് വയല എന്നിവര്‍ പറഞ്ഞു. അംഗവീടുകളില്‍ ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ സൂക്ഷിക്കുന്നതുപോലെ ഓരോ വീടുകളിലെയും പൂമുഖത്ത് കേരള കൗമുദി പത്രവും വേണം. ഭഗവാന്‍ തുടങ്ങിയ പത്രമാണിത്, യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഏഴാച്ചേരി എസ്.എന്‍.ഡി.പി. ശാഖാ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളന വേദിയിലാണ് യൂണിയന്‍ നേതാക്കളെല്ലാം കേരള കൗമുദിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments