65ന്‍റെ ചെറുപ്പത്തില്‍ മോഹന്‍ലാല്‍...... ആഘോഷമാക്കി ആരാധകര്‍....എ. കെ. എം. എഫ്. സി. ഡബ്ലു. എ. പാലാ ഏരിയാ കമ്മിറ്റി മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ചു.


എ. കെ. എം. എഫ്. സി. ഡബ്ലു. എ. പാലാ ഏരിയാ കമ്മിറ്റി  മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. 

പയപ്പാര്‍ ബാലികാശ്രമനിവാസികളോടൊപ്പം പാലാ പുത്തേറ്റ് സിനിമാസില്‍ കേക്ക് മുറിച്ചും, മധുരവിതരണം  നടത്തിയും ബാലികാശ്രമത്തിലെ എല്ലാവര്‍ക്കും ഒപ്പം തുടരും മൂവി കണ്ടുമാണ് ഈ വട്ടം എ. കെ. എം. എഫ്. സി. ഡബ്ലു. എ. പാലാ ഏരിയാ കമ്മിറ്റി മഹാനടന്‍റെ ജന്മദിനം ആഘോഷമാക്കിയത്.പാലാ യൂണിവേഴ്സല്‍ തിയേറ്ററിലും  ഫാന്‍സ് അസോസിയേഷന്‍ മധുരവിതരണം നടത്തി.


കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങള്‍ക്കിടെ ബാലികാശ്രമത്തിന്  നല്‍കിയ വാഗ്ദാനം ഈ വര്‍ഷത്തെ മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ തന്നെ നിറവേറ്റാനായതിലുള്ള അതിയായ സന്തോഷം ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.


മോഹന്‍ലാലിന്‍റെ ജന്മദിനത്തോ ട്  അനുബന്ധിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ്  നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്.
എ. കെ. എം. എഫ്. സി. ഡബ്ലു. എ. സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർ അഖിൽ സി. ചന്ദ്രൻ പാലാ ഏരിയാ കമ്മിറ്റി,   പ്രസിഡന്‍റ് അശ്വിന്‍, സെക്രട്ടറി അനില്‍, ജില്ലാ എക്സിക്യൂട്ടിവ് മെമ്പേഴ്സ്,മറ്റ് ഏരിയാ കമ്മിറ്റി ഭാരവാഹികള്‍,വിവിധ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments