ഗീവർഗീസ് മാർ കുറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു.
2023ൽ ഗീവർഗീസ് മാർ കുറിലോസ് ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞിരുന്നു.
ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ പുനർനിയമനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. നിയമന ഉത്തരവ് കൽപ്പനയായി പള്ളികളിൽ വായിച്ചു. അദ്ദേഹം ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം. നിലവിൽ അദ്ദേഹം ആശ്രമ ജീവിതം നയിച്ചു വരുകയാണ്.
0 Comments