ഏറ്റുമാനൂരിൽ ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ഏറ്റുമാനൂർ പ്രാവട്ടം ഭാഗത്ത് നിന്നും 4.5 ഗ്രാം ബ്രൗൺഷുഗറുമായി പശ്ചിമബംഗാൾ ഉത്തർ ദിനജ്പൂർ സ്വദേശി ഇല്യാസ് അലി, വയസ്സ് -35/25 എന്നയാളെ ഏറ്റുമാനൂർ പോലീസ് പിടികൂടി. 03/05/25 തീയതി വൈകിട്ട് പെട്രോളിങ് നടത്തി നീണ്ടൂർ പ്രാവട്ടം ഭാഗത്ത് എത്തിയ സമയം പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ്
ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച ബ്രൗൺ ഷുഗറും, വിൽപ്പന നടത്തി സമ്പാദിച്ച പണവും, മൊബൈൽ ഫോണും പിടിച്ചെടുത്തത്. ഏറ്റുമാനൂർ SHO
അൻസലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഖിൽദേവ്, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സൈഫുദീൻ, സെബാസ്റ്റ്യൻ, HG സാബു എന്നീവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
0 Comments