കൂടുതല്‍ കളി ഉപകരണങ്ങളെത്തിച്ച് മലങ്കരയിലെ കുട്ടികളുടെ പാര്‍ക്ക് മനോഹരമാക്കാന്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ക്കില്‍ 5 കളിയുപകരണങ്ങളും 10 ഇരിപ്പിടങ്ങളുമാണ് പുതിയതായി സ്ഥാപിച്ചത്. വരും ദിവസങ്ങളില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. അതിനുള്ള അനുമതിയും നല്‍കി. സ്‌കൂളും കോളജും ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ പാര്‍ക്കില്‍ എത്തുന്നതായും ആളൊഴിഞ്ഞ സ്ഥലത്ത് എത്തി ലഹരിയും മറ്റും ഉപയോഗിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
കൂടാതെ ഇവരുടെ പെരുമാറ്റം മറ്റ് സഞ്ചാരികള്‍ക്ക് അലോസരം ഉണ്ടാകുന്നതായും പരാതിയുണ്ടായി. ഇതാണ് ക്യാമറ സ്ഥാപിക്കാന്‍ കാരണം. പാര്‍ക്കിലേക്ക് എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല എന്നതായിരുന്നു മലങ്കര പാര്‍ക്കിന് എതിരെയുള്ള പ്രധാന ആക്ഷേപം.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. അടഞ്ഞുകിടക്കുന്ന എന്‍ട്രന്‍സ് പ്ലാസ കൂടി തുറന്നുനല്‍കിയാല്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് ദാഹജലം ഉള്‍പ്പെടെ ലഭിക്കും. നിലവില്‍ ശുദ്ധജലം ലഭിക്കണമെങ്കില്‍ പോലും ഒരു കിലോമീറ്ററോളം സഞ്ചരിക്കണം.
0 Comments