കിസ്കോ ഡൈഗ്നോസിൽ അത്യാധുനിക രക്ത പരിശോധന സംവിധാനം പ്രവർത്തനം ആരംഭിച്ചു.
കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് സംരംഭമായ കിസ്കോ ഡൈഗ്നോസ് സെന്ററിൽ രക്ത പരിശോധനക്കുള്ള അത്യാധുനിക മെഷീൻ പ്രവർത്തനം ആരംഭിച്ചു. ഷുഗർ ക്രിയാറ്റിൻ,തയ്റോയിഡ് തുടങ്ങി അനവധി പരിശോധനകൾ ഒറ്റ രക്ത സാമ്പിളിൽ ഏറ്റവും സൂഷ്മതയോടെയും,കൃത്യതയോടെയും പരിശോധിക്കാൻ കഴിയുന്ന സംയോജിത ക്ലിനിക്കൽ കെമിസ്ട്രി ആന്റ് ഇമ്മൂണ അസെ അനലൈസർ (beckman culture Dxc 500)എന്ന ആധുനിക മെഷീനാണ് ഡൈഗ്നോസ് സെന്ററിൽ പ്രവർത്തനം ആർഭിച്ചത്.
സെന്ററിന്റെ അങ്കണത്തിൽ നടന്ന ചടങ്ങിൽ നടന്ന യോഗം മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.ആധുനിക മെഷീന്റെ സ്വിച്ച് ഓൺ കർമ്മം മരിയൻ മെഡിക്കൽ സെന്റർ ഫിസിഷ്യൻ ഡോ സിറിയക് തോമസ് എം ബി ബി എസ്, എം ഡി നിർവ്വഹിച്ചു.ദക്ഷിണെ ന്ത്യയിലെ ആദ്യത്തെ സംയോജിത ക്ലിനിക്കൽ കെമിസ്ട്രി ആന്റ് ഇമ്മൂണി അസെ അനലൈസർ ആണിത് സെൽഫ് ഓട്ടോമാറ്റിക്ക് മെഷീനാണിത്.ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം എസ് ശശിധരൻ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ബിജി ജോജോ,റെഡിയോളജിസ്റ്റ് ഡോ ജോസ് കുരുവിള,ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ തോമസ് വി റ്റി,ബോർഡ് അംഗങ്ങളായ ബെന്നി എബ്രഹാം,കെ ആർ ബാബു,കെ അജി,ജോസുകുട്ടി പി എം,വിനീത സതീഷ്,സെക്രട്ടറി ഷീജ സി നായർ എന്നിവർ പ്രസംഗിച്ചു.ബെക്മാൻ കോൾട്ടർ (യു എസ് എ )കേരള മാനേജർ രതീഷ് ടി ബാബു മെഷീന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
0 Comments