തെരുവുനായ് പ്രശ്‌നം പ്രഹസനമല്ല..... രാഷ്ട്രീയമല്ല ജനകീയ ബൗബൗ മാര്‍ച്ച്



 തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പാലാ പൗരവകാശസമിതി നടത്തിയ ബൗബൗ സമരം പ്രഹസന്നമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും പറഞ്ഞ് വിഷയത്തെ ലഘൂകരിക്കുകയും അപഹസിക്കുകയും ചെയ്ത മുനിസിപ്പല്‍ ചെയര്‍മാനു മറുപടിയായി ജനകീയ ബൗബൗ മാര്‍ച്ച് നടത്തുന്നു. തെരുവുനായ്ക്കളെ സംരക്ഷിക്കുവാന്‍ നിയമമില്ല എന്നാണു ചെയര്‍മാന്‍ പറയുന്നത്. കുര്യാക്കോസ് പടവന്‍ ചെയര്‍മാനായി ഇരുന്നപ്പോള്‍ പാലായില്‍ പട്ടിക്കൂടുകള്‍ സ്ഥാപിക്കുകയും നായ്ക്കളെ സംരക്ഷിക്കുകയും ചെയ്ത കാലങ്ങളില്‍ ഈ ചെയര്‍മാനും കൗണ്‍സില്‍ അംഗമായിരുന്നു. തന്നെയുമല്ല ഈ ചെയര്‍മാന്റെ വീട്ടുമുറ്റത്തു നിന്നാല്‍ ഈ പട്ടിക്കൂടുകള്‍ കാണുകയും ചെയ്യുമെന്നിരിക്കെ ഇത്തരം അഭിപ്രായക്കാര്‍ വിളമ്പുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണ്. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന നടപടികള്‍ ഉണ്ടാകണമെന്നും ലക്ഷ്യം കാണാതെ സമരപരിപാടികള്‍ അവസാനിപ്പിക്കുകയില്ലെന്നും സമരസമിതി ഭാരവാഹികളായ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, എം.പി. കൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസ്താവിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments