ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജിൽ മെഗാ വിദ്യാഭ്യാസ പ്രദർശന മേള ശനിയാഴ്ച്ച


പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മെഗാ വിദ്യാഭ്യാസ പ്രദർശന മേള സംഘടിപ്പിക്കുന്നു.

 'എഡ്യുഫെയർ' എന്ന പേരിൽ 2025 മെയ്‌ 24 ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ പാലാ, ചൂണ്ടച്ചേരി സെന്റ്. ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ചാണ് എക്സ്പോ നടത്തപ്പെടുക. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളും കോളേജുകളും , വിവിധ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തും.


 ആട്സ്, എൻജിനിയറിംഗ്, എം.ബി.ബി.എസ്., മെഡിക്കൽ & പാരമെഡിക്കൽ, പ്രൊഫഷണൽ കോഴ്സുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിനും, അഡ്മിഷൻ നേടുന്നതിനും മേളയിൽ അവസരം  ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ രാവിലെ പത്ത് മണിക്ക് കരിയർ ഗൈഡൻസ് സെഷൻ, കൂടാതെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ എന്നിവയും മേളയിൽ ഉള്ളടങ്ങിയിരിക്കുന്നു.


 എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ഡോൺ ജോസഫ് സോണി, നിഖിൽ ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം  നൽകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments