പ്രൗഡഗംഭീരമായി പാലാ രൂപതാംഗങ്ങളുടെ കുവൈറ്റ് കുടുംബസംഗമം


പ്രൗഡഗംഭീരമായി പാലാ രൂപതാംഗങ്ങളുടെ കുവൈറ്റ് കുടുംബസംഗമം

 പാലായുടെ പൈതൃകവും,വിശ്വാസ പാരമ്പര്യവും പ്രവാസലോകത്തെ പുതുതലമുറയിലേയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ഘടകം രണ്ടാമത് കുടുംബസംഗമം അബാസിയ ആസ്പെയർ ഇൻഡ്യൻ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു.


രൂപതാംഗങ്ങളായ എഴുനൂറോളം കുടുംബാംഗങ്ങൾ കൂട്ടായ്മയുടെ ഭാഗമായി.പാലാ രൂപതാ  പ്രോട്ടോസിൻസെല്ലുസ് വെരി.റവ.ഡോ.ജോസഫ് തടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.പി ഡി എം എ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ , പി ഡി എം എ അസിസ്റ്റൻ്റ് ഡയറക്ടർ റവ.ഫാദർ മാണി കൊഴുപ്പൻകുറ്റി ,


 കുവൈറ്റ് അബാസിയ ഇടവക വികാർ റവ.ഫാദർ സോജൻ പോൾ എന്നിവർ സന്ദേശം നൽകി.  ജനറൽ കോർഡിനേറ്റർ ജോബിൻസ് ജോൺ പാലേട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ വി അലക്സ് സ്വാഗതവും സുനിൽ തൊടുക  നന്ദിയും അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments