ലഹരിവിപത്തിനെതിരെ മഹാജനസംഗമം 25-ന്


 വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗോപാലപിള്ള റോഡ് റസിഡൻസ് അസോസിയേഷൻറെ നേതൃത്വത്തിൽഏറ്റുമാനൂർ മേഖലയിൽ പ്രവർത്തിക്കുന്ന റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ മഹജന സംഗമം മേയ് 25-ന് നടക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


ഉച്ചകഴിഞ്ഞ് 3-30ന് സംഗമം മാരിയമ്മൻ കോവിൽ  ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ മന്ത്രി വി. .എൻ  വാസവൻ ഉദ്ഘാടനം ചെയ്യും.റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ സമദ് അധ്യക്ഷത വഹിക്കും.ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ്ഓഫീസർ എ.എസ്.അൻസൽ റസിഡൻസ് അപ്പക്സ് കൗൺസിൽ പ്രസിഡന്റ്കെ .എം . രാധാകൃഷ്ണപിള്ള എന്നിവർ സംസാരിക്കും നാർകോട്ടിക് സെൽ സിവിൽ പോലീസ് ഓഫീസർ വി.ബി.അമ്പിളി സെമിനാർ നയിക്കും .


എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം നഗരസഭാ കൗൺസിലർമാരായ രശ്മി ശ്യാം ,ഉഷ സുരേഷ്എന്നിവർ നിർവഹിക്കും. കെ .അബ്ദുൾസമദ്, പി എം സോമനാഥൻ,ജി. നടരാജൻ,
കെ .ആർ .ഉണ്ണികൃഷ്ണൻ,സി .വി . തങ്കപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments