നിയമപരമായി മണ്ണെടുക്കുന്നതിന് ഗുണ്ടപ്പിരിവു കൊടുക്കാത്തത്തിന് വധ ശ്രമം : കറുകച്ചാൽ സ്റ്റേറ്റിനിലെ കേസിൽ രണ്ടാം പ്രതി മുംബൈയിൽ നിന്നും പിടിയിൽ
വാകത്താനം ചൂരചിറയിൽ വട എന്നു വിളിക്കുന്ന മനീഷ് ഗോപിയാണ് മുംബൈ പനവേലിൽ നിന്നും കറുകച്ചാൽ പോലീസിന്റെ പിടിയിൽ ആയത്. 07.10.24 തീയതി നടന്ന സംഭവത്തിൽ ഒന്നാം പ്രതി ഊമ്പിടി മഞ്ജു എന്നു വിളിക്കുന്ന മഞ്ജുവിനെ പിറ്റേ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു.
നിയമപരമായി മണ്ണെടുത്തുകൊണ്ടിരുന്ന സൈറ്റിലെ സൂപർവൈസർ ആയിരുന്ന സുജിത്തിനെയാണ് പ്രതികൾ ഗുണ്ടപ്പിരിവു കൊടുക്കാതിരുന്നതിന്റെ വിരോധത്താൽ കോലപ്പെടുത്താൻ ശ്രമിച്ചത്. കറുകച്ചാൽ പോലീസ് കേസ് എടുത്തതിനെ തുടർന്ന് ഒളിവിൽ പോയ രണ്ടാം പ്രതി മനീഷിനെ മുംബൈ പനവേലിൽ നിന്നും ചങ്ങനാശ്ശേരി DySP വിശ്വനാഥൻ A. K യുടെ നിർദേശാനുസരണം കറുകച്ചാൽ പോലീസ് ഇൻസ്‌പെക്ടർ പ്രശോഭ് കെ. കെ., വാകത്താനം പോലീസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ, സബ് ഇൻസ്‌പെക്ടർ ഷിബു, CPO മാരായ സുനോജ്, ഷെബിൻ പീറ്റർ എന്നിവർ ചേർന്നാണ്. പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
0 Comments