തിരുപ്പൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം…മലയാളി കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

 

തിരുപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. 

മൂന്നാർ സ്വദേശികളായ നിക്‌സൺ എന്ന രാജ (46), ഭാര്യ ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പത്ത് വയസുള്ള മൗനശ്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഇവർ കേരളത്തിൽ നിന്നും ഈറോഡിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.


 ഗൂഡാർവിള എസ്റ്റേറ്റിലെ താമസക്കാരാണ് നിക്‌സണും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.


 കേരള വിഷൻ കേബിൾ ടി വി ഓപ്പേററ്റർ ആണ് നിക്‌സൺ. ഭാര്യ ജാനകി ഈറോഡ് ആർച്ചല്ലൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments